ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിജയ്യുടെ സര്‍ക്കാര്‍ ഇന്ന് തീയേറ്ററുകളിലെത്തി. എ ആര് മുരുഗദോസ് സംവിധാനം ചെയ്ത് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അതേസമയം, ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് ചിത്രം ചോര്‍ന്നത്.
ചിത്രം ഓണ്‍ലൈനില്‍ ചോര്‍ത്തിയതില്‍ പ്രതിഷേധവുമായി ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. തമിഴ് റോക്കേഴ്സിനെതിരെ നിയമ നടപടിയെടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.