ചെന്നൈ: കാത്തിരിപ്പിന് വിരാമമിട്ട് വിജയ്യുടെ ‘സര്‍ക്കാര്‍’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും വമ്പന്‍ റിലീസായിട്ടായിരുന്നു ചിത്രം എത്തിയിരുന്നത്. കത്തിക്ക് ശേഷം എആര്‍ മുരുകദോസ് വിജയിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് സര്‍ക്കാര്‍. ചിത്രത്തിന്റെ വരവ് വിജയ്യുടെ ആരാധകരെല്ലാം തന്നെ ആഘോഷമാക്കിയിരുന്നു.
എന്നാല്‍, റിലീസ് ദിവസം തന്നെ ടൊറന്റില്‍ റിലീസ് ചെയ്യുമെന്ന് ഭീഷണിയുമായി തമിഴ് റോക്കേഴ്സ് വെബ്സൈറ്റ്. ട്വിറ്ററിലൂടെയായിരുന്നു തമിഴ് റോക്കേഴ്സിന്റെ ഭീഷണി.
#Sarkar HD Print Coming ? ? ?#SarkarPromoOnSunTV #Vijay #Thalapathy #tamilrockers #TR
? #Diwali ?— Tamil Rockers (@TamilRockersMV) November 5, 2018
സര്‍ക്കാരിന്റെ എച്ച്ഡി പ്രിന്റ് കമിംഗ്, നിങ്ങള്‍ എത്ര പേര് എച്ച്ഡി പ്രിന്റിനായി കാത്തിരിക്കുന്നുവെന്നും എത്ര തടസങ്ങളുണ്ടായാലും അവരെ തകര്ക്കാനാവില്ലെന്നുമായിരുന്നു തമിഴ് റോക്കേഴ്സിന്റെ ഭീഷണി.
നേരത്തെ സിനിമകളുടെ വ്യാജപതിപ്പിന് എതിരെ തമിള്‍ ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ നടപടി എടുത്തിരുന്നു. ഇതാണ് ചിത്രങ്ങള്‍ റിലീസ് ദിവസം തന്നെ പുറത്തുവിടാന്‍ തമിഴ് റോക്കേഴ്സ് തുടങ്ങിയത്.
എന്നാല്‍, നിരവധി തവണ തമിഴ് റോക്കേഴ്സിന്റെ അഡ്മിന്‍സിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കേസിന് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല.