കൊച്ചി: തനിക്ക് അമിതാഭ് ബച്ചനെ വച്ചൊരു സിനിമയെടുക്കാന്‍ ആഗ്രഹം ഉണ്ടെന്ന് പൃഥ്വിരാജ്. ബോളിവുഡ് സിനിമയെടുക്കുമൊ എന്ന ഫാന്‍സുകാരുടെ ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും പോലെ താനും അമിതാഭ് ബച്ചന്റെ കടുത്ത ആരാധകനാണ്. എന്നെങ്കിലും ഒരു അവസരം കിട്ടിയാല്‍ ബച്ചനെ കണ്ട് സിനിമയെടുക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യും എന്ന് പൃഥ്വിരാജ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനാണെന്നും പൃഥ്വിരാജ് പറഞ്ഞു.
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടെവിനോതോമസ്, വിവേക് ഒബ്രോയി, എന്നിവരെ പ്രധാന കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫെര്‍ എന്ന സിനിമയുടെ തിരക്കിനിടയിലാണ് പൃഥ്വിരാജ് തന്റെ ആരാധകരോട് ലൈവിലൂടെ സംസാരിച്ചത്.