കഴിഞ്ഞ ഏതാനും നാളുകളായി സിനിമ മേഖലയിലെ ആളുകള്‍ക്ക് നേരെ മീ ടു ആരോപണവുമായി നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നുവന്ന മീ ടൂ ക്യാപെയ്ന് ഇന്ത്യയിലെ കലാ സാംസ്കാരിക സാമൂഹിക രംഗത്തുള്ള സ്ത്രീകളും ഏറ്റുപിടിച്ചിരുന്നു. മലയാള സിനിമാ രംഗത്ത് നിന്നും നിരവധി പേര് നേരെ മീ ടു ആരോപണവുമായി രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ മീ ടൂ ക്യാുപെയ്നില് വെളിപ്പെടുത്തല്‍ നടത്തിയവരെ പിന്തുണക്കുന്നുവെന്ന് അറിയിച്ചുകൊണ്ട് നടിയും നര്‍ത്തകിയുമായ ശോഭന രംഗത്തെത്തിയിരിക്കുകയാണ്. തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാകാനുള്ള ഒരു ചുവട് വയ്പാണ് ഇതെന്നും നടി ഫേസ്ബുക്കില്‍ വിശദമാക്കി. ഏതെങ്കിലും വിധത്തിലുള്ള ലൈംഗിക പീഡനത്തിന് വിധേയരാക്കപ്പെട്ടതിന് ശേഷം വെളിപ്പെടുത്തല്‍ നടത്തിയവര്‍ക്കൊപ്പമാണ് താന്‍ എന്നും നടി പോസ്റ്റില്‍ വ്യക്തമാക്കി.
നേരത്തെ മീടൂ സംബന്ധിയായ കുറിപ്പ് ഇട്ട് നിമിഷങ്ങള്‍ക്കകം ശോഭന പിന്‍വലിച്ചിരുന്നു. ഇതിന് ശേഷമാണ് വിശദമായ പുതിയ കുറിപ്പ് പുറത്തിറക്കിയത്. പിന്‍വലിച്ച കുറിപ്പിന് പ്രതികരണവുമായി നിരവധി പേരാണ് എത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് കുറിപ്പ് നീക്കം ചെയ്ത് പുതിയ കുറിപ്പ് പ്രസിദ്ധീകരിച്ചത്.