കോടിക്കണക്കിന് ആരാധകരെ വാരിക്കൂട്ടിയ ഗായികയാണ് സെലീന ഗോമസ്. എന്നാല്‍ പോപ്പ് ഗായിക സെലീന ഗോമസിനെ പിന്തള്ളി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തില്‍ ഒന്നാമതായി.
നിലവില്‍ ക്രിസ്ത്യാനോയ്ക്ക് 144,615,540 ഫോളോവേഴ്സും സെലീനയ്ക്ക് 144,416,176 ഫോളോവേഴ്സുമാണുള്ളത്. ശാരീരിക അസ്വസ്ഥകള്‍ കാരണം ഇടക്ക് ഇന്‍സ്റ്റാഗ്രാമില്‍ നിന്നും വിട്ട് നിന്നിരുന്നു സെലീന ഗോമസ്. ഇന്‍സ്റ്റാഗ്രാമില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ആരാധകരും സെലീന ആരാധകരും പരസ്പരം മത്സരിച്ച് മുന്നേറുകയാണ്.