മലയാള ടെലിവിഷന്‍ ഷോ ആയ ബിഗ് ബോസിന്റെ രണ്ടാം സീസണിനെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നു. ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ മത്സാര്‍ത്ഥികളായി എത്തുന്നത് ആരൊക്കെയെന്നതിനെ ചൊല്ലിയാണ് ചര്‍ച്ചകള്‍. മാധ്യമപ്രവര്‍ത്തക മാലാ പാര്‍വതി, ശബരിമല വിവാദത്തിലൂടെ ശ്രദ്ധേയയായ രഹ്നാ ഫാത്തിമ, മത്സ്യവില്പനയിലൂടെ ശ്രദ്ധ നേടിയ വിദ്യാര്‍ത്ഥി ഹനാന്, ചലച്ചിത്രതാരം സനുഷ, ടിവി അവതാരക ആര്യ എന്നിവരുടെ പേരുകളാണ് ബിഗ് ബോസ് സീസണ് രണ്ടിലെ മത്സരാര്‍ത്ഥികളായി പ്രചരിക്കപ്പെടുന്നത്.
എന്നാല്‍ ബിഗ് ബോസില്‍ താന്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ തള്ളി മാലാ പാര്‍വതി രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ബിഗ് ബോസ് സീസണ് ഒന്നിലെന്ന പോലെ രണ്ടാം ഭാഗത്തിലും സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുമെന്ന് നേരത്തെ പ്രഖ്യാപനം വന്നിരുന്നു. എന്നാല്‍ രണ്ടാം ഭാഗം എന്നാണ് തുടങ്ങുന്നത് എന്ന കാര്യത്തിലും മത്സരാര്‍ത്ഥികളെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളിലും ഏഷ്യാനെറ്റ് ചാനലോ എന്‍ഡമോള്‍ ഷൈനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.