വ്യത്യസ്തതയാര്‍ന്ന മികവുറ്റ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് വിജയ് സേതുപതി. അഭിനയത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച താരം ഇപ്പോള്‍ എഴുത്തിലേക്ക് കടന്നിരിക്കുകയാണ്. ഓറഞ്ച് മിഠായി എന്ന ചിത്രത്തിന് ശേഷം വീണ്ടും എഴുത്തുകാരന്റെ വേഷം അണിയുകയാണ് വിജയ് സേതുപതി.
വിക്രാന്ത് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിനായാണ് വിജയ് സേതുപതി ആദ്യമായി തിരക്കഥ എഴുതുന്നത്. ഇതിന് മുന്‍പ് ഓറഞ്ച് മിഠായി എന്ന ചിത്രത്തിന്റെ സംഭാഷണം സേതുപതി എഴുതിയിട്ടുണ്ട്. ചിത്രത്തിന്റെ നായക വേഷത്തിലേക്ക് വിക്രാന്തിന്റെ പേര് നിര്‍ദേശിച്ചതും വിജയ് സേതുപതി ആയിരുന്നു. മൂന്ന് മാസം രാത്രി ഇരുന്നാണ് സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്.
വിക്രാന്തിന്റെ സഹോദരന് സഞ്ജീവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2015ല്‍ പുറത്തിറങ്ങിയ ടാക്ക ടാക്ക എന്ന ചിത്രത്തിലൂടെയാണ് സഞ്ജീവ് സിനിമയിലേക്ക് എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്ക്രിപ്റ്റ് പറയാനായിട്ടാണ് സേതുപതിയെ കാണുന്നതെന്ന് സഞ്ജീവ് പറഞ്ഞു. അദ്ദേഹത്തിന് സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടെങ്കിലും ഒരു പാട് സിനിമകള്‍ കൈയിലുണ്ടായതിനാല്‍ അത് ചെയ്യാനാവില്ലെന്ന് പറഞ്ഞു.
അതിന് ശേഷമാണ് ഒരു പുതിയ കഥ അദ്ദേഹത്തോട് പറഞ്ഞ് അഭിപ്രായം ചോദിച്ചത്. ഉടന്‍ തന്നെ അദ്ദേഹം വിക്രാന്തിനെ നിര്‍ദേശിച്ചു. ചിത്രത്തിന്റെ ഡയലോഗും തിരക്കഥയും എഴുതാമെന്നും അദ്ദേഹം സമ്മതിച്ചു. സഞ്ജീവ് പറഞ്ഞു. ചിത്രത്തിന്റെ മറ്റ് ജോലികള്‍ പുരോഗമിക്കുകയാണ്.