വളരെ പെട്ടെന്ന് പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച നടനാണ് ടൊവീനോ. ഈ നടന്റെ കൈയ്യില്‍ എല്ലാ വേഷങ്ങളും ഇപ്പോള്‍ ഭദ്രമാണ്. തന്റെ ജീവിതത്തിലെ ഓരോ മനോഹര നിമിഷങ്ങളും ഇന്‍സ്റ്റയില്‍ പങ്കുവെയ്ക്കാന്‍ ടൊവീനോ മറക്കാറില്ല. ഇപ്പോള്‍ മകള്‍ ഇസയുമൊത്തുള്ള കുസൃതി നിറഞ്ഞ നിമിഷം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.
ടൊവിനോ ഇപ്പോള്‍ ഇന്‍സ്റ്റയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത് ശരീരം മുഴുവന്‍ ബാത്ത് ജെല്ലിന്റെ പതയുമായി ബാത്ത്ടബ്ബില്‍ ഇരിക്കുന്ന ടൊവീനോയുടെയും മകള്‍ ഇസയുടെയും ചിത്രമാണ്. ഇസയുടെ ബെസ്റ്റ് ഫ്രണ്ടായിരിക്കുമ്പോള് എന്ന ക്യാംപഷനോടുകൂടിയാണ് ടൊവീനോ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു കുപ്രസിദ്ധ പയ്യനാണ് ടൊവീനോയുടെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. നവംബര്‍ 9ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്നിരുന്നു.