ഗോപി സുന്ദര്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമ ലോകത്തിലെ ഏറ്റവും തിരക്കുളള സംഗീത സംവിധായകനാണ്. എന്നാല്‍ ഇദ്ദേഹത്തിന്റെ ഏത് പാട്ട് പുറത്തിറങ്ങിയാലും ട്രോളന്മാര് കോപ്പിയടി എന്ന് പറഞ്ഞ് പിന്നാലെ കൂടുന്നത് ഒരു പതിവാണ്. ഇപ്പോഴിതാ പുതിയ പാട്ടിലും കോപ്പിയടി കണ്ടെത്തിയിരുക്കുകയാണ് ട്രോളന്മാര്.
ഗോപി സുന്ദര്‍ ഗൂഡാലോചന എന്ന മലയാള സിനമയ്ക്കു വേണ്ടി സംഗീത സംവിധാനം ചെയ്ത ‘ഖല്‍ബിലെ തേന്‍ ഒഴുകണ കോയിക്കോട്’ എന്ന ഗാനം വളരെയധികം ജനപ്രീതി നേടിയിരുന്നു. ഈ ഗാനത്തിന്റെ അതേ സംഗീതമാണ് തെലുങ്കു ചിത്രം ഷൈലജ റെഡ്ഡി അല്ലുഡുയിലെ ‘ജംജം ബല്‍ബരി’ എന്ന ഗാനത്തിനും നല്‍കിയിരിക്കുന്നത്. രണ്ടു പാട്ടുകളും ഗോപി സുന്ദറിന്റേതാണെങ്കിലും ട്രോളന്മാര്ക്ക് അദ്ദേഹത്തെ വെറുതെ വിടാന്‍ ഉദ്ദേശമില്ല.
കോപ്പി സുന്ദര്‍ മരണമാസാണ് എന്ന കുറിപ്പോടെ പുതിയ ട്രോള്‍ വീഡിയോയുമായി ട്രോളന്മാര് രംഗത്തെത്തിയിട്ടുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിനു ശേഷമാണ് മലയാളി പ്രേക്ഷകര്‍ ഈ തെലുങ്ക് പാട്ട് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. യൂട്യൂബില്‍ തെലുങ്ക് പാട്ടിനു താഴെ സംഗീതത്തെ ട്രോളി മലയാളികള്‍ എത്തിയിട്ടുണ്ട്.