ഒരിക്കല്‍ കൂടി കോഴിക്കോട്ടുകാരുടെ സ്നേഹവും ലാളിത്യവും അനുഭവിച്ചതിന്റെ നിര്‍വൃതിയില്‍ നീരജ് മാധവിന്റെ അച്ഛന് ഒരു കുറിപ്പെഴുതി. ആ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കു വെച്ചിരിക്കുകയാണ് ഇപ്പോള്‍. ഡോക്ടര്‍ എന്നതിലുപരി നല്ലൊരു എഴുത്തുകാരനും കൂടിയായ അച്ഛന് ജോലിത്തിരക്കുകള്‍ കൊണ്ട് മാറ്റിവച്ച പേന വീണ്ടും കൈയിലെടുത്തതിലുള്ള സന്തോഷവും നീരജ് പോസ്റ്റിനൊപ്പം പങ്കു വെക്കുന്നു.
‘കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് വച്ചുണ്ടായ രസകരമായ ഒരനുഭവം അമ്മയെന്നോട് പറഞ്ഞു, പിറകേ വാട്സാപ്പില്‍ അച്ഛന്റെ ഒരു കുറിപ്പും, വായിച്ചു നോക്കിയപ്പോള്‍ ഏറെ കൗതുകം തോന്നി. പണ്ട് കവിതകളും ചെറുകഥകളും എഴുതിയിരുന്ന അച്ഛന് വീണ്ടും എഴുതാന്‍ തുടങ്ങിയിതിന്റെ സന്തോഷവും. ലഘുവായ ആ അനുഭവക്കുറിപ്പ് ഇവിടെ ഞാന്‍ പങ്ക് വയ്ക്കുന്നു.’-നീരജ് മാധവിന്റെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നതിങ്ങനെയാണ്.