ജെയിംസ് ആലീസിന് ശേഷം ഛായാഗ്രാഹകന്‍ കൂടിയായ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ഓട്ടര്‍ഷയില്‍ അനുശ്രീയാണ് അനിത എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥ പറയുന്ന സിനിമയില്‍ സാധാരണക്കാരനായ ഒരാളുടെ നിത്യജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമൊക്കെയാണ് പറയുന്നത്. അനുശ്രീയ്ക്കൊപ്പം നിരവധി പുതുമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
അനുശ്രീ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ നായികയും നായകനും അനുശ്രീ തന്നെയെന്നാണ് സംവിധായകന് ലാല്‍ജോസിന്റെ അഭിപ്രായം. ചിത്രം റിലീസ് ചെയ്യുന്നത് ലാല്‍ജോസിന്റെ എല്‍ജെ ഫിലിംസ് ആണ്.
ചിത്രത്തിന് വേണ്ടി അനുശ്രീ മുന്‍പ് ഓട്ടോറിക്ഷ ഓടിക്കാന്‍ പഠിച്ചത് വാര്‍ത്തയായിരുന്നു. ഡ്രൈവിംഗ് അറിയുന്നതിനാല്‍ വെറും രണ്ട് മണിക്കൂര്‍ സമയം കൊണ്ടാണ് അനുശ്രീ ഓട്ടോ ഓടിക്കാന്‍ പഠിച്ചത്.
മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട ജയരാജ് മിത്രയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഓട്ടോറിക്ഷയ്ക്ക് അകത്ത് ചിത്രീകരിക്കേണ്ട രംഗങ്ങള്‍ നിരവധിയുള്ളതിനാല്‍ മള്‍ട്ടി ആക്സിസില്‍ 360 ഡിഗ്രി ഷോട്ടുമായാണ് ചിത്രമൊരുങ്ങുന്നത്. ഛായാഗ്രാഹാകന് കൂടിയായ സുജിത് വാസുദേവ് പുതിയൊരു സാങ്കേതികതയെ കൂടി തന്റെ ചിത്രത്തിലൂടെ പരിചയപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഓട്ടര്ഷയിലൂടെ.
ചിത്രത്തിന് വേണ്ടി സാധാരണ ഓട്ടോറിക്ഷയെ റോളിങ് വെഹിക്കിള്‍ റിഗ് ആക്കി മാറ്റിയിരിക്കുകയാണ് സംവിധായകന്. ഇന്ത്യയില്‍തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സാങ്കേതിക വിദ്യയെന്നു പറയാം. സുജിത്തിന്റെ ആശയം പ്രാവര്‍ത്തികമാക്കിയത് റിഗ് ഡിസൈനറായ ചന്ദ്രകാന്ത് മാധവനാണ്.