സംവിധായകന് അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്വാന, വരുണ്‍ ഗ്രോവര്‍ എന്നിവരുമായി സേക്രഡ് ഗെയിമിന്റെ രണ്ടാം സീസണിലും സഹകരിക്കുമെന്ന് നെറ്റ്ഫ്ളിക്സ് ചീഫ് കണ്ടന്റ് ഓഫീസറായ ടെഡ് സാരന്റോസ്. സുരക്ഷിതവും സ്ത്രീസൗഹാര്ദ്ദപരവുമായ വര്‍ക്കിംഗ് അന്തരീക്ഷം ഉറപ്പുവരുത്തുമെന്നും ടെഡ് കൂട്ടിചേര്‍ക്കുന്നു.
അനുരാഗും വിക്രമാദിത്യയും പാര്‍ട്ണര്‍മാരായിരുന്ന ഫാന്റം ഫിലിംസിലെ മറ്റു രണ്ടു പാര്ട്ണര്മാര്ക്കെതിരെ മീടുവിന്റെ ഭാഗമായി വന്ന ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് ഇരുവരും പ്രശ്നത്തിലാവുകയും ഫാന്റം ഫിലിംസ് അടച്ചുപൂട്ടുകയും ചെയ്തതിനെ തുടര്‍ന്ന് സേക്രഡ് ഗെയിംസിന്റെ രണ്ടാം ഭാഗം ആശങ്കയിലായിരുന്നു. വരുണ്‍ ഗ്രോവര്ക്കെതിരെയും മീടൂ ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും ഗ്രോവര്‍ ആ ആരോപണം നിഷേധിച്ചിരുന്നു.
ഫാന്റം ഫിലിംസിന്റെ കാര്യത്തില്‍ മാത്രം എന്തുകൊണ്ടാണ് രണ്ട് തരം ധാര്‍മ്മികതയും ഗൈഡ്ലൈനുകളും എന്ന ചോദ്യത്തിന് രണ്ട് തരം ധാര്മ്മികതയില്ലെന്നായിരുന്നു ടെഡിന്റെ മറുപടി. ഈ കേസില്‍ ഓരോരുത്തരും വ്യത്യസ്തരാണ്. സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്, വ്യക്തികളും സമയവുമെല്ലാ വ്യത്യസ്തമാണ്.
നെറ്റ്ഫ്ളിക്സിന്റെ ഉത്തരവാദിത്വം വര്‍ക്കിങ്ങ് സ്പെയ്സില്‍ ഓരോരുത്തര്‍ക്കും സുരക്ഷയും ആദരവും ലഭിക്കുന്നുണ്ടോ എന്നുറപ്പുവരുത്തലാണ്. അതിനായ് ഞങ്ങളുടെ പ്രൊഡക്ഷനില്‍ എല്ലായിടത്തും ഒരു ഹരാസ്മെന്റ് പ്രിവന്റിംഗ് ഇന്സ്റ്റിറ്റിയൂഷന് ഉണ്ട്. അമേരിക്കയിലും മറ്റു രാജ്യങ്ങളിലുമൊക്കെയുള്ളതുപോലെ ഇന്ത്യയിലെ ഞങ്ങളുടെ പ്രോഗ്രാമിന്റെയും മാനദണ്ഡങ്ങള്‍ ഒന്നാണ്, ടെഡ് കൂട്ടിച്ചേര്‍ക്കുന്നു.
ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കവേ അനുപമ ച്രൊപയുമായുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ടെഡ്. ഞങ്ങള്‍ ഈ കേസില്‍ അന്വേഷണം നടത്തി. സംഭവത്തില്‍ വിക്രമോ അനുരാഗോ തെറ്റുകാരല്ല. അന്വേഷണം ഉചിതമായതിനാല്‍ പ്രൊജക്റ്റുമായി മുന്നോട്ട് പോവാനാണ് തീരുമാനം ടെഡ് പറയുന്നു.