ഇളയദളപതി വിജയ് ചിത്രം ‘സര്‍ക്കാര്‍’ നവംബര്‍ 6 ന് റിലീസ് ചെയ്യും. തുപ്പാക്കിക്കും കത്തിക്കും ശേഷം വിജയും എആര്‍ മുരുഗദോസും ഒന്നിക്കുന്ന ഒരു തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘സര്‍ക്കാര്‍’. ദീപാവലി ചിത്രമായെത്തുന്ന സര്‍ക്കാരില്‍ മലയാളിയായ കീര്‍ത്തി സുരേഷാണ് നായിക.
ഗിരീഷ് ഗംഗാദരന്‍ കാമറ കൈകാര്യം ചെയ്ത ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീകര്‍ പ്രസാദാണ്. രാധാ രവിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. വരലക്ഷ്മി ശരത്കുമാറും യോഗി ബാബു, പ്രേംകുമാര്‍, കറുപ്പയ്യ തുടങ്ങിയവരും ഈ ചലച്ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് എആര്‍ റഹ്മാനാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കലാനിധി മാരനാണ്.