വിവാഹശേഷം ക്യാമറകള്‍ക്കും വേദിയിലും പിടികൊടുക്കാതെ നടന്ന നടി അസിന് ഇപ്പോള്‍ മകളുടെ പിറന്നാള്‍ ദിനത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മകള്‍ ജനിച്ച് ഒരു വര്‍ഷക്കാലം ക്യാമറാ കണ്ണുകളില്‍ നിന്ന് താരം മകളെ ഒളിപ്പിക്കുകയായിരുന്നു. ഒന്നാം പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് ഒരുക്കുവാന്‍. കുഞ്ഞിന്റെ പേരു പോലും താരം വെളിപ്പെടുത്തിയിരുന്നില്ല എന്നതാണ് ഏറെ അതിശയിപ്പിക്കുന്നത്. എല്ലാം ആദ്യ പിറന്നാളിലേയ്ക്ക് നീക്കി വെയ്ക്കുകയായിരുന്നു.
പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഇരുവരും കുഞ്ഞിന്റെ ചിത്രം ആദ്യമായി പുറത്തുവിടുകയും കൊച്ചുസുന്ദരിയുടെ പേര് ആരാധകര്‍ക്കായി പങ്കുവയ്ക്കുകയായിരുന്നു. അസിന്റെയും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അവര്‍ കുഞ്ഞിന് പേരിട്ടത്. വിപുലമായ ഒന്നാം പിറന്നാള്‍ ആഘോഷച്ചടങ്ങില്‍ വച്ചാണ് കുഞ്ഞിന്റെ പേര് അരിന്‍ എന്നാണെന്നും ഇവര്‍ ആരാധകരോട് വെളിപ്പെടുത്തിയത്. പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് അസിന് ഇന്‍സ്റ്റഗ്രാമില്‍ കുഞ്ഞിന്റെ ചിത്രം പങ്കുവച്ചത്.
അതേസമയം രാഹുല്‍ ശര്‍മ്മ പങ്കുവച്ചത് നവജാതശിശുവായിരുന്നപ്പോഴുള്ള അരിന്റെ ചിത്രവും ഇപ്പോള്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രവുമാണ്. കുഞ്ഞിന്റെ കാല്‍വിരലില്‍ തങ്ങളുടെ വിവാഹമോതിരം അണിയിച്ചുകൊണ്ടുള്ള ഒരു ചിത്രം അസിന് ജനുവരിയില്‍ പങ്കുവച്ചിരുന്നു. കുഞ്ഞിന്റെ കാല്പാദം മാത്രമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അസിന് കുറിച്ചതിങ്ങനെ:- ഇപ്പോള്‍ ഞങ്ങള്‍ മൂന്നുപേരുണ്ട്.
മൂന്നാം വിവാഹവാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ എനിക്ക് കൂടുതലൊന്നും ചോദിക്കാനില്ല. 2016 ജനുവരി 19 നാണ് ബിസിനസ്സ്മാനായ രാഹുല്‍ ശര്‍മ്മയും അസിനും വിവാഹിതരായത്. ആദ്യം ഹിന്ദു ആചാരപ്രകാരം വിവാഹിതരായ ഇരുവരും പിന്നീട് ക്രിസ്ത്യന്‍ ആചാരപ്രകാരവും വിവാഹം കഴിച്ചിരുന്നു. പിന്നീട് താരങ്ങള്‍ക്കായി മുംബൈയില്‍ റിസപ്ഷനും ഒരുക്കിയിരുന്നു.
A year ago we welcomed a Gorgeous, bright eyed, little angel into this world. She just turned ONE!!! Where does time fly? Happy Birthday ARIN, my daughter! Why do u have to grow up so fast? Happy 1st Birthday!#Arinturnsone #ArinsFirstBirthday pic.twitter.com/Iklqpnf98w
— Rahul Sharma (@rahulsharma) October 25, 2018