നാട്ടിന് പുറത്തു നിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കെത്തിയ തനിക്ക് കരിയറിന്റെ തുടക്കകാലത്ത് നാട്ടുകാരുടെ ഭാഗത്തു നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും തന്നപ്പറ്റി ഒരുപാട് കഥകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നെന്നും വെളിപ്പെടുത്തി അനുശീ. ഇതൊക്കെ കേട്ട് താന്‍ ഒരുപാട് വിഷമിച്ചിരുന്നെന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
തന്റെ ആദ്യ ചിത്രമായ ഡയമണ്ട് നെക്ലേസിന്റെ ചിത്രീകരണ സമയത്താണ് മനസ്സുവിഷമിപ്പിക്കുന്ന ഇത്തരം അനുഭവങ്ങളുണ്ടായതെന്നും തന്നെക്കുറിച്ച് പ്രചരിച്ച മോശം കഥകള്‍ കേട്ട് മനസ്സു തകര്‍ന്നിട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം ഒരു പൊതുവേദിയില്‍ തുറന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു.
തന്നെ അനുമോദിക്കാനായി നാട്ടുകാര്‍ സംഘടിപ്പിച്ച യോഗത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു താന്‍ പൊട്ടിക്കരഞ്ഞപ്പോള്‍ തന്റെ കരച്ചില് കേട്ട് യോഗത്തില്‍ പങ്കെടുക്കാനെത്തിയ അച്ഛന് തിരികെപ്പോയെന്നും താരം പറയുന്നു.
എന്നാല്‍ തന്നെ പിന്തുണക്കേണ്ട സമയം കഴിഞ്ഞുപോയെന്നും ആ സമയത്തൊന്നും ആരും തിരിഞ്ഞു നോക്കിയില്ലെന്നും താരം പറയുന്നു. ഇപ്പോള്‍ തന്നെ പൊക്കിവിടേണ്ട ആവശ്യമില്ലെന്നും അതു തന്റെ അഹങ്കാരം കൊണ്ടല്ല പറയുന്നതെന്നും താരം പറയുന്നു. അന്ന് യോഗത്തില്‍വച്ചു കരഞ്ഞപ്പോള്‍ നാട്ടുകാരില്‍ പലരും തന്റെ സങ്കടം കേട്ടു കരഞ്ഞുവെന്നും താരം പറയുന്നു.
മോശം വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴൊക്കെ താന്‍ ലാല്‍ജോസിനെ വിളിച്ച് സങ്കടം പറയുമായിരുന്നുവെന്നും ആ സമയത്തൊക്കെ തന്റെ കോള്‍ വരുമ്പോള്‍ ദാ അനുശ്രീ കരയാന്‍ വേണ്ടി വിളിക്കുകയാണെന്ന് അദ്ദേഹം പറയുമായിരുന്നുവെന്നും അനുശ്രീ പറയുന്നു. താന്‍ സങ്കടങ്ങളുടെ കെട്ടഴിക്കുമ്പോള്‍ തന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടി അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സത്യമായിയെന്നും.
നീ അറിയാത്തവര്‍ പോലും നിന്നെ അംഗീകരിക്കുന്ന ഒരു കാലം വരുമെന്നായിരുന്നു അദ്ദേഹമെപ്പോഴും പറഞ്ഞിരുന്നതെന്നും അനുശ്രീ പറയുന്നു. ഇപ്പോള്‍ തന്നെ അറിയാത്തവരില്‍ പലരും തന്നെ ചേച്ചിയായും അനിയത്തിയായും മകളായുമൊക്കെ കണ്ടു സ്നേഹിക്കുന്നുണ്ടെന്നും താരം സന്തോഷത്തോടെ പറയുന്നു.