ബാലു വര്‍ഗീസ്, കെടിസി അബ്ദുള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാനു സമദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് തൃശ്ശൂരില്‍ തുടങ്ങും. കൃഷ്ണ ഹോളിഡേ വില്ലേജില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകന് സത്യന് അന്തിക്കാടാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് നിര്‍മ്മാണം.
രണ്‍ജി പണിക്കര്‍, ശ്രീജിത്ത് രവി, ഇര്‍ഷാദ്, നോബി, പ്രേം കുമാര്‍, രാമു, മാമുക്കോയ, ജാഫര്‍ ഇടുക്കി, നസീര്‍ സംക്രാന്തി, കൈനഗിരി തങ്കരാജ്, ഉണ്ണിരാജ, സുന്ദരപാണ്ഡ്യന്‍, രാജേഷ് പറവൂര്‍, സിപി ദേവ്, രചന നാരായണന് കുട്ടി, മീര വാസുദേവ്, മാലാ പാര്‍വതി, സാവിത്രി രാജീവന്, കെപിഎസി ലീലാമണി, ബേബി സേവ്യര്‍, രജനി മുരളി, രേഖ ശേഖര്‍ തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്നു.
തിരുവനന്തപുരം, വയനാട്, മുംബയ് തുടങ്ങിയവയാണ് മറ്റ് ലൊക്കേഷനുകള്‍. അന്‍സൂര്‍ ഛായാഗ്രഹണവും ഹിഷാം അബ്ദുള്‍ വഹാബ്, സാജന് കെ റാം എന്നിവര്‍ സംഗീതസംവിധാനവും നിര്‍വ്വഹിക്കും.