ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന മങ്കയാണ് അനുശ്രീ. അടുത്തിടെ വിവാദങ്ങള്‍ താരത്തിന്റെ കാലില്‍ ചുറ്റിയെങ്കിലും അവയെല്ലാം പുഷ്പം പോലെ താരം തൂത്തെറിഞ്ഞിരുന്നു. പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് താരം. ഇപ്പോള്‍ തന്റെ പ്രണയം ആരാധകര്‍ക്ക് മുന്പില് വെളിപ്പെടുത്തുകയാണ് അനുശ്രീ.
തനിക്കൊരു പ്രണയമുണ്ടെന്നും അതുപക്ഷേ സിനിമയുമായി ബന്ധമുള്ള ആളല്ലെന്നും അനുശ്രീ പറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ‘എനിക്കൊരു പ്രണയമുണ്ട്. അത് പക്ഷെ സിനിമയിലെ ആളല്ല. എന്നെ മനസിലാക്കുന്ന ഒരാള്‍. എന്റെ മാതാപിതാക്കളും എന്റെ ചേട്ടനും പിന്നെ എന്റെ പ്രണയവുമാണ് എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍.
ആ മുഖമാണ് എന്റെ കരുത്ത്. ഒരുമിച്ചൊരു ജീവിതത്തിലേക്ക് എന്ന് പോകും എന്ന് പറയാനാകില്ല. കുറേ നല്ല കഥാപാത്രങ്ങള്‍ കൂടി അഭിനയിക്കണം. എല്ലാം ഭംഗിയായി നടക്കാന്‍ പ്രാര്‍ഥിക്കുന്നു’. അനുശ്രീ പറഞ്ഞു. ഉള്‍ട്ട, ഓട്ടര്‍ഷ , മധുര രാജ തുടങ്ങിയ ചിത്രങ്ങളിലാണ് അനുശ്രീ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് .