നടന് വിശാലിന്റെയും വരലക്ഷ്മിയുടെയും വിവാഹത്തെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ഇപ്പോള്‍ വിവാഹത്തിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
വിവാഹം എപ്പോഴെന്ന ചോദ്യത്തിന് വിശാല്‍ മറുപടി നല്‍കിയത് ഇങ്ങനെ: ”നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാല്‍ ഉടന്‍ ഞാന്‍ വിവാഹം കഴിക്കും.”
വിശാലിന്റെ വിവാഹം എപ്പോഴെന്ന ചോദ്യത്തിന് വരലക്ഷ്മി നല്കിയ മറുപടി ഇങ്ങനെ …’ഞാനും ഒരുപാട് നാളായി വിശാലിനോട് ഇതേ ചോദ്യം ചോദിക്കുന്നു. ഇനിയും വൈകിയാല്‍ പെണ്ണ് കിട്ടില്ലെന്ന് ഞാന്‍ പറഞ്ഞു. നടി സംഘത്തിന്റെ കെട്ടിടത്തിന്റെ പണി കഴിഞ്ഞാല്‍ കല്യാണം കഴിക്കുമെന്നാണ് പറയുന്നത്. അതിപ്പോഴൊന്നും തീരുമെന്ന് എനിക്ക് തോന്നുന്നില്ല”, വരലക്ഷ്മി പറഞ്ഞു.
ഇരുവരും സണ്ടക്കോഴി 2 എന്ന ചിത്രത്തില്‍ ഒന്നിച്ചെത്തുന്നുണ്ട്. കീര്‍ത്തി സുരേഷ് ആണ് വിശാലിന്റെ നായിക. വില്ലന്‍ വേഷത്തിലാണ് വരലക്ഷ്മിയെത്തുന്നത്. വരലക്ഷ്മിയുടെ അച്ഛന് ശരത് കുമാറും വിശാലും ശത്രുതയിലാണ്. നടികര്‍ സംഘവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കാരണം. നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ അധ്യക്ഷനുമാണ് വിശാല്‍.