സല്മാന് ഖാന് അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസിലെ ഏറ്റവും പോപ്പുലര്‍ മത്സരാര്‍ത്ഥിയാണ് മുന്‍ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത്. വളരെ പെട്ടന്ന് പ്രതികരിക്കുന്ന ഒരാളായതിനാല്‍ ശ്രീശാന്ത് ബിഗ് ബോസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോളിതാ ശ്രീശാന്തിനു പുറകേ അദ്ദേഹത്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരിയും എത്തുന്നു. ഭുവനേശ്വരി മാത്രമല്ല, ദീപിക കക്കറിന്റെ ഭര്‍ത്താവ് ശുഐബ് ഇബ്രാഹിമും ബിഗ് ബോസ്സിലേക്ക് എത്തുന്നുണ്ട്.
പ്രേക്ഷകര്‍ക്കിടയില്‍ എറെ സംസാരവിഷയമാകാറുള്ള രണ്ടു മത്സരാര്‍ത്ഥികളാണ് ശ്രീശാന്തും ദീപികയും. അതിനാല്‍ തന്നെ ഇരുവരുടേയും ജീവിത പങ്കാളികളേയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിക്കുകയാണെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ പറഞ്ഞു.
രണ്ടുപേരും തങ്ങളുടെ ഭാര്യാഭര്ത്താക്കന്മാരുടെ പ്രവര്‍ത്തികള്‍ ന്യായീകരിക്കുമെന്നും അവര്‍ക്ക് ചില നല്ല ഉപദേശങ്ങള്‍ പകര്‍ന്നു നല്‍കുമെന്നും വൃത്തങ്ങള്‍ പറയുന്നു. സല്മാന് ഖാനുമായി ഇരുവരും സംസാരിക്കും. പരിപാടിയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ സൃഷ്ടിയുടെ കാമുകന് മനീഷ് നാഗ്ദേവും ചിലപ്പോള്‍ പരിപാടിയില്‍ പങ്കെടുത്തേക്കും.