പ്രണയ ചിത്രങ്ങളില്‍ സ്നേഹത്തിന് പകരം കാമമാണ് നിറയുന്നതെന്ന് പ്രശസ്ത ബോളിവുഡ് സംവിധായനും നിര്‍മ്മാതാവുമായ കരണ്‍ജോഹര്‍ പറഞ്ഞു. ‘പെര്‍ഫെക്ട് സ്ട്രോക്ക്സ്’ എന്ന വെബ് സീരീസില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
” ഫാസ്റ്റ് ഫുഡിനെ പോലെ എല്ലാം മാറിയിരിക്കുന്ന ഈ കാലത്ത് എങ്ങനെയാണ് ഒരാള്‍ പ്രണയ കഥകള്‍ സൃഷ്ടിക്കുക ഇന്നത്തെ ബന്ധങ്ങളില്‍ ആശയവിനിമയത്തിന് ഏറെ പ്രാധാന്യമുണ്ട്. കണ്ണില്‍ നോക്കിയിരുന്നും മൗനമായിരുന്നൊന്നും ഇക്കാലത്ത് പ്രണയം സൃഷ്ടിക്കല്‍ എളുപ്പമല്ല. ‘ചൗദ്വിന്‍ കാ ചാന്ദ്’, ‘കാഗസ് കെ ഫൂല്’ പോലുള്ള ചിത്രങ്ങളിലെല്ലാം അനശ്വരമായ പ്രണയമുണ്ട്, വാക്കുകളില്‍ നിര്‍വ്വചിക്കാനാവാത്ത സൗന്ദര്യമുണ്ട് ആ പ്രണയങ്ങള്‍ക്ക്. ഇന്ന് അതെല്ലാം നഷ്ടമായിരിക്കുന്നു. ഇപ്പോള്‍ പ്രണയങ്ങളില്‍ പ്രായോഗികത ആണ് നിറയുന്നത്”, കരണ്‍ ജോഹര്‍ പറഞ്ഞു.
പഴയ കാലത്തെ പ്രണയം ഇന്നത്തെ തലമുറയ്ക്ക് മനസ്സിലായെന്നു വരില്ല. നാലക്ഷരമുള്ള ‘ലൗ’ എന്ന വാക്കിനെ ഇന്ന് നാലക്ഷരമുള്ള ‘ലസ്റ്റ്’ എന്ന വാക്ക് കീഴ്പ്പെടുത്തിയിരിക്കുന്നു. പ്രണയത്തിലേക്ക് നയിക്കുന്ന കാമം എന്ന രീതിയില്‍ ചിത്രീകരിക്കപ്പെടുമ്പോള്‍ അത് വളരെ എളുപ്പം മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.