ന്യൂഡല്‍ഹി: മീ ടൂ ക്യാംപെയ്ന് ശ്രദ്ധ നേടുമ്പോള്‍ തങ്ങള്‍ക്കുനേരിട്ട ലൈംഗിക അതിക്രമം വെളിപ്പെടുത്തി പുരുഷന്മാരും രംഗത്ത്. ബോളിവുഡില്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്ന കാലത്ത് താനും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന് വെളിപ്പെടുത്തി. എന്നാല്‍ അത് ലൈംഗിക പീഡനമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘കരിയറില്‍ ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ലൈംഗികമായിട്ടല്ല. 25 വര്‍ഷം മുമ്പ് ഞാന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അതിന്റെ ദേഷ്യം എന്റെ മനസിലുണ്ട്.’ അദ്ദേഹം വ്യക്തമാക്കി.
മീ ടൂ മുന്നേറ്റത്തെ അഭിനന്ദിച്ച സെയ്ഫ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെല്ലാം നല്ലതിനുവേണ്ടിയാണെന്നും പറഞ്ഞു. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ആളുകള്‍ അതിന് വിലനല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.