കൊച്ചി: വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ വാര്‍ത്താ സമ്മേളനത്തിലെ വിമര്‍ശനങ്ങളോട് പ്രതികരിച്ച ബാബുരാജിന്റെ ഒരു പരാമര്‍ശമാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ ചൂടു പിടിക്കുന്നത്. ആ ദുഷ്ടത്തരം ചെയ്തവനെ നൂറ് നൂറ് കഷണമാക്കാന്‍ താന്‍ തയ്യാറാണെന്നായിരുന്നു താരം പറഞ്ഞത്. ആ വ്യക്തി ദിലീപ് ആണോ എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ചോദിക്കുന്നത്.
നടി ആക്രമിക്കപ്പെട്ടതിന് കാരണമായ ആളെയാണ് ബാബുരാജ് ഉദ്ദേശിച്ചത്. എന്നാല്‍ ഇത് നടന് ദിലീപിനെ ഉദ്ദശേിച്ച് തന്നെയായിരിക്കും എന്ന വിലയിരുത്തലിലാണ് സമൂഹമാധ്യമങ്ങള്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചനയില്‍ ദിലീപ് പ്രതിസ്ഥാനത്തു നില്ക്കുന്നതു കൊണ്ട് തന്നെ ഈ ചോദ്യങ്ങള്‍ക്ക് ഏറെ പ്രസക്തിയേറുന്നു. ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും അവര്‍ക്ക് വേണ്ടി തന്റെ ചങ്ക് നല്കാന് പോലും തയ്യാറാണെന്ന് ബാബുരാജ് പറഞ്ഞിരുന്നു.
ഡബ്ല്യുസിസിക്കെതിരെ കടുത്ത പ്രത്യാരോപങ്ങളാണ് ബാബുരാജ് ഉന്നയിച്ചത്. നടിയെ ‘അമ്മ’യില്‍ നിന്ന് അകറ്റാനാണ് ഡബ്ല്യുസിസി ശ്രമിക്കുന്നതെന്നും, അതിന് പിന്നില്‍ അവര്‍ക്ക് മറ്റെന്തോ അജണ്ടയുണ്ടെന്നും ബാബുരാജ് തുറന്നടിച്ചു. ‘വെള്ളത്തില്‍ വീണ പൂച്ച’ എന്ന തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും, തനിക്ക് ആ കുട്ടി സ്വന്തം സഹോദരിയെപ്പോലെയാണെന്നും ബാബുരാജ് വ്യക്തമാക്കി.