കേരളത്തിന് ഏറ്റവും വലിയ വെല്ലുവിളിയായ ‘നിപ്പാ’യെ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസില്‍’ നിന്നും കാളിദാസ് ജയറാം പിന്മാറി. പകരം ശ്രീനാഥ് ഭാസിയെയാണ് കണ്ടെത്തിയിരിക്കുകയാണ്. എന്നാല്‍ ചിത്രത്തില്‍ നിന്നും പിന്മാറാനുള്ള കാരണം കാളിദാസ് വെളിപ്പെടുത്തിയിട്ടില്ല.
പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് താരം വെളിപ്പെടുത്തിയത്. ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെയാണ് ചിത്രത്തില്‍ നിന്ന് പിന്മാറുന്ന വിവരം അറിയിച്ചത്. കേരളത്തിന്റെ പ്രതിരോധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും അതിജീവനത്തിന്റെയും നേര്‍ക്കാഴ്ചയായിരുന്നു സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസിനെതിരെയുള്ള പോരാട്ടം.
ആസിഫ് അലി, ടൊവീനോ തോമസ്, പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. നിപ്പാ രോഗികളെ ശുശ്രൂഷിച്ച് പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ വേഷത്തില്‍ ചിത്രത്തിലെത്തുന്നത് ആഷിഖ് അബുവിന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കലാണ്.