അന്തരിച്ച നടന് തിലകനെതിരെ വിമര്‍ശനവുമായെത്തിയ നടി കെപിഎസി ലളിതയ്ക്ക് മറുപടിയുമായി നടന് ഷമ്മി തിലകന് രംഗത്ത്. കഴിഞ്ഞ ദിവസമാണ് കെപിഎസി ലളിത തിലകനെതിരെ ആരോപണം ഉന്നയിച്ചത്. മരണം വരെ സംസാരിച്ചിരുന്നില്ലെന്നും, കുഴിയില്‍ വെച്ചാലും കാണാന്‍ വരില്ലെന്നും പറഞ്ഞിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്. ഈ വാക്കുകളാണ് തിലകന്റെ മകനായ ഷമ്മിയെയും ചൊടിപ്പിച്ചത്.
ഷമ്മി തിലകന് തന്റെ ഫേസ്ബുക്കിലെ ഔദ്യോഗിക പേജിലൂടെയാണ് കെപിഎസി ലളിതയെ വിമര്‍ശിച്ചത്. ഒരു മുന്നറിയിപ്പ് നല്‍കികൊണ്ടാണ് താരത്തിന്റെ കുറിപ്പ്. ‘പൊന്നമ്മച്ചീ..; ലളിതമായി പറയുന്നു.! മരിച്ചവരെ വിട്ടേക്കൂ..! എന്നു പറഞ്ഞാണ് ഷമ്മി കുറിച്ചത്. സ്വന്തം കണ്ണിലെ കോലെടുത്ത് മറ്റുള്ളവരുടെ കരട് എടുത്താല്‍ പോരേയെന്നും അദ്ദേഹം ചോദിക്കുന്നു.
ഇല്ലെങ്കില്‍ ആ കോല് നിങ്ങള്‍ക്കുനേരെ തന്നെ പത്തിവിടര്ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറേ വര്‍ഷം ഞാനും തിലകന് ചേട്ടനും തമ്മില്‍ മിണ്ടിയിട്ടില്ല. ഒരു വാക്കു പോലും മിണ്ടാതെ ഒരുപാടു നാളിരുന്നു. ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭര്‍ത്താവിനെപ്പറ്റി മോശമായി പറഞ്ഞു. ഭരതേട്ടന് ജാതി കളിക്കുന്ന ആളാണെന്നാണ് തിലകന് ചേട്ടന് ആരോപിച്ചത്. ‘ എന്നായിരുന്നു കെപിഎസി ലളിതയുടെ വാക്കുകള്‍. അനിയത്തിപ്രാവില്‍ അഭിനയിക്കുന്ന സമയത്ത് ശ്രീവിദ്യ ഇടപെട്ടാണ് ആ പിണക്കം മാറ്റിയതെന്നും അവര്‍ പറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പൊന്നമ്മച്ചീ..;
ലളിതമായി പറയുന്നു.!
മരിച്ചവരെ വിട്ടേക്കൂ..!
#Please…-
സ്വന്തം കണ്ണില്‍ കിടക്കുന്ന ‘കോല്’ എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താല്‍ പോരേ…?
ഇല്ലെങ്കില്‍ ആ ‘കോല്’ നിങ്ങള്‍ക്ക് നേരെ തന്നെ പത്തി വിടര്‍ത്തും.
#ജാഗ്രതൈ…
(പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കുമെന്ന് കരുതുന്നു..?