പ്രേക്ഷകര്‍ ഏവരും ഒന്നടങ്കം കാണാന്‍ കാത്തിരിക്കുന്ന ചിത്രമാണ് കായംകളും കൊച്ചുണ്ണി. യുവതാരം നിവിന്‍ പോളി ചിത്രത്തില്‍ താരരാജാവ് കൂടി ചേരുന്നത് പ്രേക്ഷകര്‍ക്ക് ഇരട്ടി മധുരമാണ് ലഭിക്കുന്നത്. സാഹസികതയും ത്രില്ലും നിറഞ്ഞ കഥയിലെ അതിസാഹസികമായ ഷോട്ടുകള്‍ ചിത്രീകരിച്ചതിനെക്കുറിച്ച് പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നിവിന്‍.
കുറച്ചുനാളുകള്‍ക്ക് മുമ്പ് ഈ സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിലെ ഒരു മുതലത്തടാകത്തില്‍ നിവിന്‍ പോളിക്കിറങ്ങേണ്ടി വന്നുവെന്ന് സംവിധായകന് റോഷന് ആന്‍ഡ്രൂസ് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സാഹസികതയെക്കുറിച്ച് മനസു തുറന്ന് താരം വെളിപ്പെടുത്തിയത്. ‘സാധാരണഗതിയില്‍ സിനിമയില്‍ കുതിര സവാരി ആവശ്യമായി വരുമ്പോള്‍ ഒരു കുതിരയെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ച് അഭിനേതാവുമായി ഇണക്കുകയാണ് ചെയ്യുക.
ചിത്രീകരണം തീരുന്നത് വരെ ആ കുതിരയെ തന്നെയാവും കുതിരസവാരി രംഗങ്ങള്‍ക്കായി ഉപയോഗിക്കുക. എന്നാല്‍ കൊച്ചുണ്ണിയുടെ കാര്യത്തില്‍ അതായിരുന്നില്ല അവസ്ഥ. ലൊക്കേഷനുകള്‍ തോറും കുതിരയെ കൊണ്ടു പോകുന്നത് പ്രയാസകരമായിരുന്നു. അത് കൊണ്ട് തന്നെ പല കുതിരകളെയാണ് സവാരിക്കായി ഉപയോഗിക്കേണ്ടി വന്നത്. രണ്ട് തവണ കുതിര എന്നെ കുടഞ്ഞെറിഞ്ഞിട്ട് വരെയുണ്ട് നിവിന്‍ പറയുന്നു.”
അതേസമയം, കായംകുളം കൊച്ചുണ്ണി തീയേറ്ററുകളിലെത്താനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ്. ചിത്രത്തിനായി ഇന്ത്യയൊട്ടാകെയുള്ള റിസര്‍വേഷന്‍ നാളെ മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ 11ന് ചിത്രം തീയ്യേറ്ററുകളിലെത്തും.