വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ട് അഭിനയ പാടവവും കരുത്തും തെളിയിച്ച താരമാണ് അനുഷ്ക ഷെട്ടി. നാളെത്ര പിന്നിട്ടാലും അനുഷ്ക ചെയ്ത ഓരോ കഥാപാത്രങ്ങളുടെയും മലയാളി മനസില്‍ മായാതെ നില്ക്കും. അത്രയെറെ ഓളം സൃഷ്ടിച്ച കഥാപാത്രങ്ങളാണ് അനുഷ്ക ചെയ്തിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ താരം മനോവിഷമത്തിലാണ്. അവസരങ്ങള്‍ ഇല്ലാത്തതാണ് കാരണം.
അഭിനയ മികവുകൊണ്ടൊന്നു മാത്രം ഹിറ്റായി ഭാഗമതിയ്ക്കു ശേഷം മറ്റൊരു ചിത്രവും അനുഷ്കയെ തേടിയെത്തിയിട്ടില്ല. 37കാരിയെ ആര്‍ക്കും നായികയായി വേണ്ടെന്നും യുവതാരങ്ങളുടെ നായികയാകാനുള്ള പ്രായം കടന്നുപോയെന്നുമാണ് സിനിമാരംഗത്തുനിന്നുള്ള സംസാരം. നടിക്ക് അഭിനയിക്കാന്‍ താല്പര്യമുണ്ടെങ്കിലും ആരും സമീപിക്കുന്നില്ലെന്നാണ് വിവരം. കൂടാതെ നായികാപ്രാധാന്യമുള്ള പ്രമേയങ്ങളുടെ കുറവും അനുഷ്കയ്ക്ക് വിനയായി.
ചെറിയ വേഷങ്ങളാണെങ്കിലും ലഭിച്ചാല്‍ അത് സ്വീകരിക്കുമെന്ന നിലപാടിലാണ് താരം. എന്നിട്ടുപോലും അവസരങ്ങള്‍ തേടിയെത്താതിന്റെ വിഷമത്തിലാണ് അനുഷ്ക. തെലുങ്കിലും തമിഴിലും പ്രായംകുറഞ്ഞ യുവനായികമാരെയാണ് ആവശ്യം. നായകന്മാരും പ്രായംകുറഞ്ഞ നായികമാരെയാണ് കൂടുതലായും പരിഗണിക്കുന്നത്. മാത്രമല്ല നായികമാരുടെ അഭിനയത്തില്‍ ആരും കടുംപിടുത്തം പിടിക്കാത്തതും അനുഷ്കയുടെ അവസരങ്ങള്‍ ഇല്ലാതാവുകയാണ്.
ബാഹുബലിയുടെ വലിയ വിജയത്തിന് ശേഷം എത്തിയ അനുഷ്ക ചിത്രമാണ് ഭാഗമതി. അഭിനയത്തിന്റെ മികവില്‍ പടം സൂപ്പര്‍ ഹിറ്റാക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സൗന്ദര്യവും അഭിനയവൈഭവവും ഉണ്ടായിട്ടും അനുഷ്കയ്ക്ക് അവസരം ലഭിക്കാത്തതിന്റെ നിരാശയിലാണ് ആരാധകരും. ഇതിനിടെ മാധവന് നായകനാകുന്ന പ്രോജക്ട് അനൗണ്‍സ് ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകണം ഉണ്ടായിട്ടില്ല.