ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതകഥ സിനിമയാകുകയാണ്. ചിത്രത്തില്‍ സൈനയെ അവതരിപ്പിക്കുന്നത് ശ്രദ്ധ കപൂറാണ്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ഒരു തിരിച്ചടി നേരിട്ടിരിക്കുകയാണ്.
ബോളിബുഡ് താരം ശ്രദ്ധ കപൂറിന് ഡെങ്കിപ്പനിയെന്നാണ് റിപ്പോര്‍ട്ട്. അസുഖത്തെ തുടര്‍ന്ന് ശ്രദ്ധ കപൂര്‍ അഭിനയിക്കുന്ന ഭാഗം തല്ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അമോല്‍ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അതേസമയം, സൈനയുടെ ജീവിതകഥയില്‍ അഭിനയിക്കാനാകുന്നതിന്റെ ത്രില്ലിലാണ് താനെന്ന് ശ്രദ്ധ കപൂര്‍ പറഞ്ഞിരുന്നു. സൈന രാജ്യത്തിന്റെ ഹൃദയഭാജനമാണ്, ചാമ്പ്യനും യൂത്ത് ഐക്കണുമാണ്. ഒരു നടിയെന്ന നിലയില്‍ ഏറെ വെല്ലുവിളിയുള്ള റോളാണ്. ശ്രദ്ധ കപൂര്‍ പറയുന്നു.