ഒമര്‍ ലുലുവിന്റെ പുതു ചിത്രമായ അഡാര്‍ ലൗവിലാണ് പ്രിയ വാര്യരുടെ ആദ്യ പ്രവേശനം. ഒറ്റ കണ്ണിറുക്കലിലൂടെ വന്‍ ഓളമാണ് സൃഷ്ടിച്ചത്. അതുപോലെ നിരവധി ആരാധകരെയും പ്രിയ സ്വന്തമാക്കി കഴിഞ്ഞു. എന്നാല്‍ അഡാര്‍ ലൗവിന്റെ രണ്ടാമത്തെ ഗാനം പ്രത്യക്ഷപ്പെട്ടതോടെ ഡിസ്ലൈക്കുകളുടെ പ്രവാഹമായിരുന്നു. ഇപ്പോഴും നിലച്ചിട്ടില്ല ആ ‘ഓളം’.
എന്നാല്‍ ഇപ്പോള്‍ തെലുങ്കില്‍ പ്രിയ ചെയ്ത പരസ്യ ചിത്രത്തിലാണ് ഡിസ്ലൈക്കുകളുടെ പെരുമഴ. തെലുങ്കിലെ യുവതാരവും നാഗാര്‍ജുനയുടെ മകനുമായ അഖില്‍ അക്കിനേനിക്കൊപ്പമാണ് പ്രിയ പ്രത്യക്ഷപ്പെട്ടത്. സൗത്ത് ഇന്ത്യന്‍ ഷോപ്പിംഗ് മാളിന്റെ ഈ പരസ്യം പുറത്തിറങ്ങിയതോടെ പ്രിയവാര്യര്ക്കെതിരെ ട്രോളുകളുടെ പെരുമഴയാണ്.
പ്രിയയെ ട്രോളി യൂട്യൂബിലെ പരസ്യവിഡിയോക്ക് താഴെ മലയാള കമന്റുകളും കാണാം. നേരത്തെ അഡാര്‍ ലവിലെ ഫ്രീക്ക് പെണ്ണെന്ന ഗാനമെത്തിയപ്പോഴും ട്രോളഭിഷേകമായിരുന്നു. പ്രിയയോടുള്ള ദേഷ്യത്തിന്റെ പേരിലാണ് സൈബര്‍ ആക്രമണമെന്ന് സംവിധായകന് ഒമര്‍ ലുലു ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു.