ബിഗ് ബോസില്‍ ഏറ്റവും ചര്‍ച്ചയായ കാര്യമായിരുന്നു ശ്രീനിഷ്- പേളി പ്രണയം. മത്സരാര്‍ഥികള്‍ തന്നെ ഇരുവരുടെയും പ്രണയത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ തന്നെയാണ് തീരുമാനമെന്നാണ് ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയ ശ്രീനിഷും പേളിയും പറഞ്ഞത്. ശ്രീനിഷുമായുള്ള പ്രണയത്തെ കുറിച്ച പേളി സംസാരിക്കുന്നു.
പേളിയുടെ വാക്കുകള്‍
ബിഗ് ബോസ് തുടങ്ങി രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അങ്ങോട്ടും നോക്കാന്‍ തുടങ്ങി. ദീപന് മുട്ട കൊടുക്കുമായിരുന്ന ഞാന്‍ അത് ശ്രീനിഷിന് കൊടുക്കാന്‍ തുടങ്ങി. ശ്രീനിഷ് അടുത്തിരിക്കുമ്പോള്‍ ഒരു കറന്റടിക്കും. ശ്രീനിഷിന്റെ അടുത്ത് സംസാരിച്ചുകൊണ്ടിരുന്നാല്‍ എത്രയായാലും സമയം പോകുന്നതേ അറിയില്ല. പ്രണയം എനിക്ക് ഗെയിമില്ല. അത് യഥാര്‍ഥമാണ്.
ഗെയിമില്‍ നിന്ന് പുറത്തുവന്നപ്പോള്‍ പലരിലും മാറ്റങ്ങളുണ്ടായി, നല്ല മാറ്റങ്ങളുണ്ടായി. പക്ഷേ ശ്രീനി ഇപ്പോഴും അതേ വ്യക്തിയാണ്. ഞാന്‍ ബിഗ് ബോസ് ഹൌസില്‍ കണ്ട അതേ വ്യക്തി. മാത്രമല്ല ബിഗ് ബോസ്സിലെ അനുഭവങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് അനുഭവിച്ചതുകൊണ്ട് ഞാന്‍ എന്തു പറയുമ്പോഴും അത് എങ്ങനെയാണെന്ന് ശ്രീനിക്കും ശ്രീനി പറയുന്നത് എന്താണ് എന്നത് എനിക്കും അറിയാം. ഇങ്ങനെയൊരു അനുഭവം എല്ലാവര്ക്കും കിട്ടില്ല. ഡാഡിയെ കൊണ്ട് ഫോണില്‍ സംസാരിപ്പിച്ചു. മമ്മിയെയും കണ്ട് സംസാരിക്കണം. എല്ലാം ശരിയാകും എന്നാണ് കരുതുന്നത്. എന്‍ഗേജ്മെന്റ് ഉടന്‍ നടക്കും, കല്യാണം ഉടന്‍ തന്നെ ഉണ്ടാകും.