പ്രേക്ഷക പ്രീതിയേറിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. പതിനാറ് മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോ അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ അത് അഞ്ചിലേയ്ക്ക് എത്തി നില്‍ക്കുകയാണ്. ഇതിനിടയില്‍ പ്രേക്ഷകര്‍ക്ക് ആവേശമായിരുന്നു ശ്രീനിഷ് പേളി പ്രണയം. തുടക്കത്തില്‍ മൊട്ടിട്ട പ്രണയത്തിന് അവസാന ഘട്ടത്തില്‍ ശുഭകരമല്ലാത്ത അന്ത്യമാണ് ഉണ്ടാകുന്നത്. ഇതോടെ ആശങ്കയിലാണ് ബിഗ് ബോസിനെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍.
തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം ചെയ്യാന്‍ താല്പര്യപെടുന്നുവെന്നും അവതാരകനായ മോഹന്‍ലാലിനോട് ഇരുവരും സമ്മതിച്ചതാണ് പ്രണയം പ്രേക്ഷകരും ഉറപ്പിച്ചത്. ഈ പ്രണയം ആദ്യം ഞെട്ടിച്ചുവെങ്കിലും പേളിയുടെ വീട്ടുകാരില്‍ നിന്നും അനുകൂല വിധിയാണ് ഉണ്ടായത്. പ്രണയം ആദ്യ ഘട്ടത്തില്‍ വിജയകരമായി മുന്‍പോട്ടു പോയി, എന്നാല്‍ അവിടെയും പ്രതീക്ഷിക്കാത്ത വണ്ണം പൊട്ടിത്തെറികള്‍ ഉണ്ടായിരിക്കുകയാണ്.
പേളി തന്നെ അവഗണിക്കുന്നതായി തോന്നുവെന്നും മനഃപൂര്‍വ്വം ഒഴിവാക്കുകയാണ് എന്നും ശ്രീനിഷ് സഹ മത്സരാര്‍ത്ഥിയായ ഷിയാസിനോട് പരാതി പറഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തങ്ങള്‍ക്കിടയിലെ കാര്യങ്ങള്‍ മൂന്നാമതൊരാളെ അറിയിച്ച അമര്‍ഷം രൂക്ഷമായ വഴക്കിലേക്കെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രണയത്തിന്റെ ആദ്യ ദിനങ്ങളില്‍ ശ്രീനിഷ് പേളിക്ക് നല്കിയ മോതിരം പേളി ഊരി നല്‍കിയതോടെ ഇരുവരും വേര്‍പിരിയുകയുയാണെന്ന വാദം ശക്തമാകുകയാണ്.
ശ്രീനിഷ് കാരണം തനിക്ക് കരയാനുള്ള അവസരങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നതെന്നും പ്രണയത്തില്‍ വാക്കിന് വലിയ സ്ഥാനമുണ്ടെന്നും വിശ്വാസമാണ് ബന്ധങ്ങളില്‍ പ്രധാനമെന്നും പറഞ്ഞ പേളി തനിക്കാണ് തെറ്റ് പറ്റിയതെന്നും തന്നോട് ക്ഷമിക്കണം മോതിരം തിരികെ സ്വീകരിക്കണം എന്നും ശ്രീനിഷിനെ അറിയിക്കുകയായിരുന്നു. ഇതോടെ ആരാധകര്‍ പേളിക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. പ്രണയബന്ധം കളിയില്‍ പിടിച്ചു നില്‍ക്കാനുള്ള അടവ് മാത്രമായിരുന്നുവെന്നും ജയിക്കാന്‍ വേണ്ടി ആണെങ്കില്‍ പോലും ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നുവെന്നും എലിമിനേഷന് ഇനി ഉണ്ടാകില്ല എന്നറിഞ്ഞത് കൊണ്ടാണ് ഈ ബന്ധം അവസാനിപ്പിക്കാന്‍ പേളി ശ്രമിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.