ജീവിച്ചിരിക്കുമ്പോഴും, മരണശേഷവും മലയാളി മനസുകളില്‍ ഇപ്പോഴും നിറഞ്ഞു നില്ക്കുന്ന താരമാണ് കലാഭവന്‍ മണി. താരത്തിന്റെ അകാല മരണം ഇപ്പോഴും പ്രേക്ഷകര്‍ക്ക് ഉള്‍കൊള്ളാനായിട്ടില്ല. മരണമില്ലാത്ത ആ മണിമുഴക്കത്തിനെ ആസ്പദമാക്കി ഇറങ്ങിയ ചാലക്കുടിക്കാരന്‍ ചങ്ങാതിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ മണിയുടെ ഓര്‍മ്മകളില്‍ കണ്ണീരണിഞ്ഞാണ് പുറത്തുവരുന്നത്.
സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് മണിയെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ കഴിഞ്ഞുപുറത്തിയപ്പോള് നാടകീയ രംഗങ്ങള്‍ക്കാണ് രാജാമണിയും സാക്ഷിയായത്. പല ആളുകളും കരഞ്ഞുകൊണ്ട് രാജാമണിയെ കെട്ടിപ്പിടിച്ചു. ആളുകളുടെ പ്രതികരണത്തില്‍ രാജാമണിയും വികാരധീനനായി.
വേര്‍പിരിഞ്ഞുപോയ പ്രിയതാരത്തിന്റെ ജീവിതം തിരശീലയില്‍ കാണുന്നതിന്റെ സന്തോഷത്തിലും സങ്കടത്തിലും കണ്ണുനിറഞ്ഞാണ് പ്രേക്ഷകര്‍ തിയറ്ററുകളില്‍ നിന്നിറങ്ങുന്നത്. മണിയുടെ ജീവിതത്തിന്റെ ആദ്യകാലം മുതല്‍ മരണം വരെയുള്ള സംഭവങ്ങള്‍ ചിത്രത്തില്‍ ആവിഷ്കരിക്കുന്നുണ്ട്.