രാജ്യത്തെ തന്നെ ഏറ്റവും പ്രശ്സ്തനായതും കുട്ടി സെലിബ്രിറ്റിയാണ് കരീനയുടെയും സെയ്ഫ് അലിഖാന്റെയും മകനായ തൈമൂര്‍. ജനനം മുതല്‍ വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിന്ന ബാലതാരം കൂടിയാണ് തൈമൂര്‍. ചെറു പ്രായത്തില്‍ തന്നെ തൈമൂറിന് ആരാധകര്‍ ഏറെയാണ്.
ഇപ്പോഴിതാ തൈമൂറിന്റെ ആയയെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. തൈമൂറിന്റെ ആയയുടെ ആഢംബര ജീവിതത്തിനപ്പുറം അവരുടെ ശമ്പളമാണ് എല്ലാവരെയും അമ്പരിപ്പിക്കുന്നത്. മാസം 1.5 ലക്ഷം രൂപയാണ് തൈമൂറിന്റെ ആയയുടെ ശമ്പളം എന്നാണ് റിപ്പോര്‍ട്ട്.
വീട്ടില്‍ ചെലവഴിക്കുന്ന അധികസമയത്തെ ശമ്പളം കൂട്ടുമ്പോള്‍ അത് 1.75 ലക്ഷം രൂപ വരെ വരും. തൈമൂറിനെ സമീപപ്രദേശങ്ങളില്‍ കൊണ്ടുപോകാനായി പ്രത്യേക കാറുമുണ്ട്. മാത്രവുമല്ല തൈമൂറിനൊപ്പം വിദേശത്ത് പോകാനും ആയയ്ക്ക് അവസരമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.