പടയോട്ടത്തിനു ശേഷം ബിജു മേനോന് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് ആനക്കള്ളന്‍. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. സപ്തതരംഗ് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് ദിവാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്.
സിദ്ധിഖ്, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, കനിഹ, ഷംന കാസിം എന്നിങ്ങനെ വന്‍ താരനിര തന്നെ ആനകള്ളനില്‍ അണിനിരക്കുന്നുണ്ട്. ഹരിനാരായണന്, രാജീവ് ആലുങ്കല്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത് നാദിര്‍ഷയാണ്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.