സണ്ടക്കോഴി 2 ല്‍ അഭിനയിക്കാന്‍ എത്തിയത് ആശങ്കയോടെയും ഭീതിയോടെയും ആയിരുന്നുവെന്ന് നടി കീര്‍ത്തി സുരേഷ്. ആ ഭയത്തിനും ആകുലതയ്ക്കും കാരണം മീരാ ജാസ്മിന് മാത്രമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. സണ്ടക്കോഴി-2ന്റെ ഓഡിയോ ലോഞ്ച് സമയത്ത് സംസാരിക്കുകയായിരുന്നു കീര്‍ത്തി.
സണ്ടക്കോഴിയുടെ ആദ്യഭാഗത്ത് അഭിനയ മികവ് കൊണ്ട് അവിസമരണീയമാക്കിയതാണ് മീര ജാസ്മിന്. എനിക്കും വളരെയധികം ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു അത്. അതു കൊണ്ടു തന്നെ സണ്ടക്കോഴി-2ന്റെ കഥ വളരെ ആശങ്കയോടു കൂടിയാണ് ഞാന്‍ കേട്ടത്. മീര ജാസ്മിന് ചെയ്യത് കഥാപാത്രത്തെ എങ്ങനെ അവിസ്മരണീയമാക്കാം എന്നതായിരുന്നു എന്നെ അലട്ടിയിരുന്ന പ്രശ്നം. കീര്‍ത്തി പറയുന്നു.
എന്നാല്‍ രണ്ടാം ഭാഗത്തിലെ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ മീര ജാസ്മിന് ചെയ്ത കഥാപാത്രത്തിന് തുല്യമാണെന്ന് മനസിലായി. വളരെ ഭംഗിയോടു കൂടിയാണ് ലിങ്കു സാര്‍ കഥാപാത്രത്തെ ആവിഷ്ക്കരിച്ചിരിക്കുന്നത് കീര്‍ത്തി പറഞ്ഞു. മഹാനടിക്ക് ശേഷം വളരെയധികം ആത്മ വിശ്വാസത്തോടു കൂടി ചെയ്ത സിനിമയാണ് സണ്ടക്കോഴി. വിശാലും ലിങ്കുസാമി സാറുമാണ് എന്നെ അതിന് സഹായിച്ചത്. കീര്‍ത്തി കൂട്ടിചേര്‍ത്തു.