തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വ്യത്യസ്തത കൊണ്ടും തന്റേതായ അഭിനയ ശൈലി കൊണ്ടും ചുരുങ്ങിയ കാലത്തിനിടയില്‍ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ അഭിനേതാവാണ് സൗബിന് ഷാഹിര്‍. ഗപ്പി സംവിധായകന് ജോണ്‍ പോളിന്റെ അടുത്ത സംവിധാന സംരംഭമായ അമ്പിളിയില് ടൈറ്റില്‍ വേഷത്തില്‍ സൗബിന് ഷാഹിറാണ് എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിനായി തന്റെ കൈയിലെ ടാറ്റു മേക്കപ്പിട്ട് മറയ്ക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സൗബിന് തന്റെ ഇന്‍സ്റ്റാഗ്രം അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. ഇവയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. നസ്രിയ നസീമിന്റെ സഹോദരന് നവിന് നസീം പുതുമുഖം തന്വി റാം എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇടുക്കി, ബെംഗലൂരു, ലഡാക്ക്,ഗോവ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.