ഇളയ ദളപതി വിജയ് നായകനാകുന്ന ചിത്രം സര്‍ക്കാരിലെ പുതിയ ഗാനം പുറത്തിറങ്ങി. സിംതാങ്കരന്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് എത്തിയിരിക്കുന്നത്. സംഗീത സാമ്രാട്ട് എആര്‍ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്.
വിവേകാണ് ഈ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ബംബാ ബാകിയ, വിപിന്‍ അനേജ, അപര്‍ണ്ണ നാരായണന് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിജയ്, കീര്‍ത്തി സുരേഷ് എന്നിവര്‍ ന്യത്തം ചെയ്യുന്ന രംഗങ്ങളാണ് ലിറിക്കല്‍ വീഡിയോയില്‍ ഉള്ളത്.
ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത വിജയ്യുടെ മെര്ലസലിനു വേണ്ടിയും സംഗീത സംവിധാനം നിര്‍വഹിച്ചത് എആര്‍ റഹ്മാനായിരുന്നു. എആര്‍ മുരുഗദാസ് വിജയ് ടീം തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. പാപ്രി ഘോഷ്, പ്രേം കുമാര്‍, യോഗി ബാബു, രാധ രവി എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.