പ്രേമത്തിലെ സെലിനായി ഗസ്റ്റ് റോളില്‍ പ്രത്യക്ഷപ്പെട്ട മഡോണയ്ക്ക് ആരാധകര്‍ ഏറെയാണ്. ചെറിയ വേഷമായാലും അഭിനയ മികവുകൊണ്ടും, ശൈലി കൊണ്ടും ആരാധകരെ വാര്‍ത്തെടുക്കാന്‍ മഡോണയ്ക്ക് സാധിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ കാസ്റ്റിങ് കൗച്ചിനെ പറ്റിയും, ജീവിത വീക്ഷണങ്ങളെ പറ്റിയും അഭിപ്രായം പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് താരം.
കൈനിറയെ അവസരങ്ങള്‍ വന്നിട്ടുണ്ട് മഡോണയ്ക്ക്, എന്നാല്‍ ത്യപ്തി നല്കുന്ന കഥാപാത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കാറൊള്ളൂവെന്ന് മഡോണ പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ‘എനിക്ക് ഇതല്ലെങ്കില്‍ വേറെ എന്തെങ്കിലും ഉണ്ടാവും എന്നുറപ്പുണ്ട്. എനിക്ക് സിനിമ ഒന്നും വന്നില്ലെങ്കില്‍ നാളെ ഞാന്‍ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ച് ജീവിക്കും. എനിക്ക് ഒരു പേടിയും ഇല്ല അത് പറയാന്‍. മനഃസമാധാനത്തോടെ ജിവിക്കുക എന്നതാണ് പ്രധാനം.
എന്തിനാണ് നമ്മുടെ സമാധാനം കളഞ്ഞിട്ട് വേറെ ഒരാളെ നമ്മുടെ സ്പേസില്‍ കയറ്റുന്നത്. അതിന്റെ ആവശ്യമില്ല. ശരിയാണ്, സിനിമ ഇന്നെനിക്ക് എല്ലാം തരുന്നുണ്ട്. അതില്‍ എനിക്ക് വളരെയധികം നന്ദിയുണ്ട്. പക്ഷേ നാളെ ഞാന്‍ കോംപ്രമൈസ് ചെയ്താലേ സിനിമ കിട്ടുകയുള്ളൂവെങ്കില്‍ എനിക്ക് സിനിമ വേണ്ട. ദൈവം നമ്മളെ അങ്ങനെയൊന്നും വെറുതെ വിടില്ല.
നമ്മുടെ മുന്നില്‍ ഒരുപാട് സാധ്യതകള്‍ എപ്പോഴും ഉണ്ടാവും. നമ്മളെ ബഹുമാനിക്കാത്തവരോട് നമ്മള് കൂടുതലൊന്നും ചെയ്യേണ്ട ആവശ്യമില്ല. അവരെ മനസിലാക്കാന്‍ ശ്രമിക്കാം, അവരോട് നന്നായി പെരുമാറാം. പക്ഷേ, അതില്‍ കൂടുതല്‍ ഒന്നും ചെയ്യേണ്ട ആവശ്യമില്ല.’- മഡോണ പറയുന്നു. ആസിഫ് അലി നായകനായ ഇബിലീസാണ് മഡോണയുടെ അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം