മമ്മൂട്ടിയുടെ പുതിയ ചിത്രമായ കുട്ടനാടന്‍ ബ്ലോഗിനെ വിമര്‍ശിച്ച യുവാവിന് മറുപടിയുമായി നടന് ഉണ്ണി മുകുന്ദന്. കുട്ടനാടന്‍ ബ്ലോഗിനെ പ്രശംസിച്ച് ഉണ്ണി എഴുതിയ കുറിപ്പിന് താഴെയാണ് വിമര്ശകന് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഉണ്ണിച്ചേട്ടാ, നിങ്ങള്‍ ഒരു നടന് അല്ലേ, തീര്‍ത്തും ശരാശരി നിലവാരത്തിലുള്ള സിനിമയെ ഇങ്ങനെ തള്ളുന്നത് കഷ്ടമാണെന്നുമാണ് വിമര്‍ശകന്റെ കമന്റ്. എന്നാല്‍ കുടുംബപ്രേക്ഷകര്‍ ചിത്രത്തെ ഇഷ്ടപ്പെടുന്നുണ്ടെന്നും ഇതിനെ ഒരു സിനിമായി മാത്രം കാണൂ എന്നും മറുപടിയായി ഉണ്ണി പറഞ്ഞു.
‘കുടുംബങ്ങള്‍ക്ക് ചിത്രം ഇഷ്ടമാകും. എന്തിനാ ഇങ്ങനെ ടെന്‍ഷന്‍ ആകുന്നത്? സമാധാനിക്കൂ, ഇതൊരു സിനിമയല്ലേ? കാണാത്തവര്‍ കാണട്ടേ, ഇതൊരു യുദ്ധം ഒന്നും അല്ലല്ലോ.’ഇതായിരുന്നു ഉണ്ണിയുടെ മറുപടി.
വിമര്‍ശനവുമായി എത്തിയ മറ്റൊരു യുവാവിനും ഉണ്ണി മറുപടി നല്കി. ‘100 കോടി ഷുഗര്‍, ഇതു ഇക്കയുടെ മൂന്നാമത്തെ 100 കോടി’ഇതായിരുന്നു മറ്റൊരാളുടെ പ്രതികരണം.