വൈശാഖന് എന്ന തൂലികനാമത്തിലറിയപ്പെടുന്ന എംകെ ഗോപിനാഥന് നായരുടെ സൈലന്‍സര്‍ എന്ന ചെറുകഥ സിനിമയാകുന്നു. ദേശീയ അവാര്‍ഡ് ജേതാവായ പ്രിയാനന്ദന് സൈലന്‍സര്‍ എന്ന പേരില്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം തൃശൂര്‍ അമല കൃഷ്ണ വില്ലേജില്‍ വച്ച് നാളെ രാവിലെ 8.30 ന് നടക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി ശ്രീ. വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കുന്നത്.
ഈനാശു എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയാണ് സെലന്സറിന്റെ കഥ. ലാലാണ്ഈ നാശുവിനെ അവതരിപ്പിക്കുക. കൂടാതെ ഇര്‍ഷാദ്, മീര വാസുദേവ്, രാമു, ബിനോയ് നമ്പാല, ജയരാജ് വാരിയര്‍, സ്നേഹ ദിവാകരന് മുതലായവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പി.എന്‍.ഗോപികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. അശ്വഘോഷന്‍ ഛായഗ്രഹണം നിര്‍വഹിക്കും.