തമിഴ് ഹാസ്യതാരം സൂരിയുടെ പുതിയ മേക്ക് ഓവറില്‍ ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമലോകം. തമിഴ് യുവതാരം ശിവകാര്‍ത്തിയേകനാണ് സര്‍പ്രൈസ് എന്ന രീതിയില്‍ സൂരിയുടെ സിക്സ്പായ്ക്ക് ലുക്ക് പുറത്തിറക്കിയത്. കഴിഞ്ഞ ദിവസമാണ് ട്വിറ്ററിലൂടെ ചിത്രം പ്രചരിക്കാന്‍ തുടങ്ങിയത്.
ശിവകാര്ത്തികേയന് നായകനാകുന്ന സീമരാജയിലാണ് സിക്സ്പായ്ക്ക് ഗെറ്റപ്പിലാണ് സൂരി എത്തുന്നത് എന്നാണ് ശിവകാര്ത്തികേയന് അറിയിച്ചത്. ഇതോടെ ഈ ചിത്രം വച്ച് വന്‍ ട്രോളിംഗും സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചു. ചിത്രം സീമരാജയിലെ കോമഡി രംഗത്തിലുള്ളതാണെന്നാണ് സൂചനയ
എന്തായാലും സിക്സ്പാക്ക് വിവരം അണിയറപ്രവര്‍ത്തകര്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. റിലീസിന് ഒരുദിവസം മുമ്പെയാണ് ട്വിറ്റര്‍ വഴി സൂരിയുടെ ലുക്ക് വെളിപ്പെടുത്തിയത്.