താരങ്ങളുടെ ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങി സമൂഹമാധ്യമങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നത് പതിവുകാഴ്ചയാണ്. എന്നാല്‍ അതില്‍ നിന്നും എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ് ബോളിവുഡ് താരമായ ഷാഹിദ് കപൂറിന്. അക്കൗണ്ട് ഹാക്ക് ചെയ്യുക മാത്രമല്ല ഉണ്ടായത്, നല്ല ഒന്നാന്തരം പണിയും ഹാക്കര്‍മാര്‍ വെച്ചു.
20 ഓളം ട്വീറ്റുകള്‍ ആണ് ഷാഹിദിന്റെ അക്കൗണ്ടില്‍ നിന്നും പോസ്റ് ചെയ്തിരിക്കുന്നത്. അതില്‍ ഒന്നാണ് ഇപ്പോള്‍ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ബോളിവുഡ് താരസുന്ദരി കത്രീന കൈഫ് അഭിനയിച്ച ഏക് ഥാ ടൈഗര്‍ എന്ന ചിത്രത്തിലെ മാഷല്ലാഹ് എന്ന ഗാനരംഗം പോസ്റ്റ് ചെയ്ത് ഐ ലവ് യു കത്രീന എന്ന തലക്കെട്ടും നല്‍കിയാണ് ഹാക്കര്‍മാര്‍ ഷാഹിദിന് പണി നല്‍കിയത്.
തുര്‍ക്കിയില്‍ നിന്നുള്ള ഒരു സംഘം ഹാക്കര്‍മാര്‍ ആണ് ഇതിനു പിന്നില്‍. പദ്മാവതിലെ അലാവുദ്ദീന്‍ ഖില്‍ജിയുടെ കഥാപാത്രത്തെ വിമര്‍ശിച്ചുള്ള ട്വീറ്റുമുണ്ട് ഇക്കൂട്ടത്തില്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തന്റെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം പ്രേക്ഷകരെ ഷാഹിദ് അറിയിച്ചത്.