രണ്‍ബീര്‍- ആലിയ പ്രണയമാണ് കുറേനാളായി ബോളിവുഡ് പാപ്പരാസികളുടെ പ്രിയപ്പെട്ട വിഷയം. ആലിയയുമായുള്ള ബന്ധത്തെ കുറിച്ച് രണ്‍ബീര്‍ മാധ്യമങ്ങള്‍ക്ക് സൂചനകള്‍ നല്‍കിയെങ്കിലും, ഈ ബന്ധത്തെ കുറിച്ച് ഒന്നും വെളിപ്പെടുത്താന്‍ ആലിയ ഇതുവരെ തയ്യാറായിട്ടില്ല.
അയാന് മുഖര്‍ജിയുടെ ബ്രഹ്മാസ്ത്രയില് അഭിനയിച്ചു വരികയാണ് ആലിയ- രണ്‍ബീര്‍ ജോഡികള്‍. ലൊക്കേഷനില്‍ ആലിയ- രണ്‍ബീര്‍ പ്രണയം തളിര്‍ക്കുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രണ്‍ബീറിന് ആലിയയെ ഇഷ്ടമാണ് എന്ന പ്രസ്താവനയുമായി റണ്‍ബീറിന്റെ പിതാവ് റിഷി കപൂര്‍ തന്നെ രംഗത്തുവന്നിരിക്കുന്നത്.
രണ്‍ബീറിന്റെ അമ്മ നീതുവും ആലിയയോടുള്ള ഇഷ്ടം തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെ വ്യക്തമാക്കിയിരുന്നു. അതിനു പിറകെയാണ് ഇപ്പോള്‍ റിഷി കപൂറിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. റണ്‍ബീറിന്റെ വിവാഹം പൂര്‍ണ്ണമായും അവന്റെ സ്വാതന്ത്യവും താല്പ്പര്യവുമാണെന്നാണ് മുംബൈ മിററിനു നല്കിയ അഭിമുഖത്തില്‍ റിഷി കപൂര്‍ വ്യക്തമാക്കുന്നത്.
രണ്‍ബീറിന്റെ ജീവിതമാണ്. ആരെ വിവാഹം കഴിക്കണമെന്നത് അവന്റെ വ്യക്തിപരമായ കാര്യമാണ്. നീതുവിന് അവളെ ഇഷ്ടമാണ്. എനിക്കും ഇഷ്ടമാണ്. രണ്‍ബീറും അവളെ ഇഷ്ടപ്പെടുന്നു. മനസ്സിലായോ? ഞാന്‍ ജഡ്ജ്മെന്റല് ആവുന്നില്ല.
എല്ലാത്തിനുമപ്പുറം ഞാനും എന്റെ അമ്മാവന്മാരായ ഷമ്മിജിയും ശശിജിയും എല്ലാം ഞങ്ങളുടെ ഇഷ്ടാനുസരണം ജീവിതപങ്കാളിയെ തിരഞ്ഞെടുത്തവരാണ്. രണ്‍ബീറിനും ആ സ്വാതന്ത്ര്യമുണ്ട്. റിഷികപൂര്‍ നയം വ്യക്തമാക്കി.
രണ്‍ബീറിന്റെ കുടുംബത്തിനൊപ്പം പല അവസരങ്ങളിലും ആലിയ ഭട്ടിനെ കണ്ടതോടെയാണ് ഈ പ്രണയത്തിനു ചുറ്റുമുള്ള പാപ്പരാസികളുടെ കറക്കം ആരംഭിച്ചത്. സോനം കപൂറിന്റെ വിവാഹ റിസപ്ഷനും ഇരുവരും ഒന്നിച്ചായിരുന്നു വേദിയിലെത്തിയത്.
ആലിയയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന്, ഇതൊരു പുതിയ തുടക്കമാണ്. അതിനെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ സംസാരിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. കുറച്ചുസമയം വേണം. എന്നായിരുന്നു രണ്‍ബീറിന്റെ പ്രതികരണം.
സഞ്ജുവിന്റെ വിജയത്തിനു ശേഷം ആലിയയ്ക്കും അമിതാഭ് ബച്ചനുമൊപ്പം ബ്രഹ്മാസ്ത്രയില് അഭിനയിച്ചുവരികയാണ് താരം. ബ്രഹ്മാസ്ത്രയ്ക്കു പുറമെ വരുണ്‍ ധവാനൊപ്പം കലാങ്കിലും ആലിയ അഭിനയിക്കുന്നുണ്ട്. രണ്‍വീര്‍ സിംഗിന്റെ സോയ അക്തര്‍ ചിത്രം ഗല്ലി ബോയ് എന്ന ചിത്രത്തിലും ആലിയയെ കാണാം