ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുതിയ അതിഥിയെ വരവേല്‍ക്കാനൊരുങ്ങി മലയാളത്തിലെ താരജോഡികളായ ദിലീപും കാവ്യയും. മീനാക്ഷിയും ഏറെ സന്തോഷത്തിലാണ് കുഞ്ഞനുജത്തിയെ, അനുജനെ ലഭിക്കുന്നതില്‍. കാവ്യ ഗര്‍ഭിയാണെന്ന് താരത്തിന്റെ കുടുംബ സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യം ആരാധകര്‍ അറിയുന്നത്.
കാവ്യ അമ്മയാകാന്‍ പോവുകയാണെന്നും ദിലീപും കാവ്യയും അതിന്റെ സന്തോഷത്തിലാണെന്നും കുടുംബ സുഹൃത്ത് പറഞ്ഞു. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം നടന്നത്. ഒരുപാട് കാലത്തെ ഊഹാപോഹങ്ങള്‍ക്ക് ഒടുവിലാണ് വിവാഹിതരായത്.