തടി ഉള്ളവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങളില്‍ ഇനി അഭിനയിക്കില്ലെന്ന് തീര്‍ത്തു പറഞ്ഞ് ഡാ തടിയാ ഫെയിം ശേഖര്‍ മേനോന്. തനിയ്ക്ക് വരുന്ന തിരക്കഥകള്‍ അത്രയും തടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ളത് മനസിനെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും, തന്നെ ഒരു മനുഷ്യനായും പരിഗണിക്കണമെന്നും ശേഖര്‍ കൂട്ടിച്ചേര്‍ത്തു.
ആഷിഖ് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന ചിത്രത്തിലുടെ സിനിമാലോകത്തേക്ക് ശേഖര്‍ എത്തുന്നത്. ഒരു അഭിമുഖത്തിലാണ് ശേഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രം ആണ് അവസാനമായി അദ്ദേഹം അഭിനയിച്ചത്. താന്‍ മനഃപൂര്‍വം സിനിമയില്‍ നിന്നുമൊഴിഞ്ഞു മാറി നില്‍ക്കുയാണെന്നും ശേഖര്‍ പറയുന്നു.
തടിയെ ചൂഷണം ചെയ്യുന്നവരോടൊപ്പം അഭിനയിക്കാന്‍ താല്പര്യമില്ല. തന്നെ മനുഷ്യനായി കാണുന്നവര്‍ക്ക് ഒപ്പം മാത്രമേ സഹകരിക്കാന്‍ കഴിയു എന്നാണ് അദ്ദേഹം പറയുന്നത്. തന്റെ വിവാഹത്തെ കുറിച്ചും അദ്ദേഹം പറയുന്നു. വിവാഹത്തെകുറിച്ചൊന്നും ആലോചിച്ചിരുന്നില്ല. ഭക്ഷണവും സംഗീതവും ആയിരുന്നു എല്ലാം. ഞാന്‍ എന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുമ്ബോള്‍ അവിചാരിതമായി മായയെ കണ്ടു, പരസ്പരം ഇഷ്ടത്തിലായി, വിവാഹം ചെയ്തു എന്നും ശേഖര്‍ പറയുന്നു.