കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കരാട്ടെ പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങളം തൊണ്ടിയില്‍ ജയന് (61) ആണ് അറസ്റ്റിലായത്.
കാട്ടിലപീടികയ്ക്ക് സമീപം മാര്‍ഷല്‍ ആര്‍ട്ട്സ് അക്കാദമി സൗത്ത് ഇന്ത്യ എന്ന സ്ഥാപനത്തില്‍ കരാട്ടെ പരിശീലനത്തിനെത്തിയ 11കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.