തിരുവനന്തപുരം: മഞ്ചേശ്വരത്തേത് എല്‍ഡിഎഫ് അധികാരത്തിലെത്തിയശേഷം ബിജെപി-ആര്‍എസ്എസ് സംഘം നടത്തുന്ന പതിനേഴാമത്തെ കൊലപാതകമാണിതെന്ന് കോടിയേരി ബാലകൃഷ്ണന്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
ആര്‍എസ്എസ് ക്രിമിനല്‍ സംഘമാണ് സിദ്ധീഖിന്റെ കൊലപാതകത്തിന് പിന്നില്‍. ഒരു ഭാഗത്ത് ആര്‍എസ്എസും മറുഭാഗത്ത് എസ്ഡിപിഐയും കൊലപാതകങ്ങള്‍ നടത്തി നാട്ടില്‍ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലില്‍ വെച്ചാണ് സിദ്ധീഖിനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ധീഖ് പത്തു ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകനായ അശ്വിത്തിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. സംഘത്തില്‍ നാലുപേരുണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന. കൊലയാളികള്‍ ഉപയോഗിച്ച ബൈക്ക് സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കാസര്‍കോട് ഡിവൈഎസ്പി എംവി സുകുമാരന്റെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേകസംഘമാണ് കേസന്വേഷിക്കുന്നത്.