നീലേശ്വരം: മാജിക് കാണിച്ചുതരാമെന്ന് പറഞ്ഞ് അഞ്ചു വയസുകാരിയെ പീഡിപ്പിച്ച മാപ്പിളപ്പാട്ട് ഗായകനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറപ്പുറത്തെ സുബൈറിനെയാണ് (40) നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തത്.
രണ്ടു ദിവസം മുമ്പാണ് സംഭവം. കളിക്കാന്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി മാജിക് കാണിച്ചുതരാമെന്ന് പറഞ്ഞ് പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി വിവരം മുത്തശിയെയും ഇവര്‍ മാതാപിതാക്കളെയും അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്.
ഗാനമേള ട്രൂപ്പുകളിലെ അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗായകനാണ് സുബൈര്‍. ഇയാളെ ഹൊസ്ദുര്‍ഗ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.