മുംബൈ: മുംബൈയില്‍ ചൂനാബട്ടില് പത്തൊമ്പതുകാരിയെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തെങ്കിലും ഇത് വരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഔറംഗാബാദ് സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ ജൂലൈ ഏഴിനാണ് സംഭവം. യുവതിയെ പിറന്നാള്‍ ആഘോഷിക്കാനായി സുഹൃത്തുക്കള്‍ മുബൈയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
തുടര്‍ന്ന് ആഘോഷം കഴിഞ്ഞതിന് ശേഷം നാലു സുഹൃത്തുക്കള്‍ ചേര്‍ന്ന് 19കാരിയെ കൂട്ടബലാത്സംഗത്തിലേര്പ്പെടുത്തിയെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് അവശയായ പെണ്‍കുട്ടി പിറ്റേന്ന് ഔറംഗബാദിലേക്ക് മടങ്ങി. എന്നാല്‍ മാതാപിതാക്കളോട് നടന്ന സംഭവം പറഞ്ഞില്ല. ശേഷം പെണ്‍കുട്ടിക്ക് അടിവയറ്റിലെ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി.
പെണ്‍കുട്ടിയുടെ പരിക്കുകള്‍ കണ്ട് കൂട്ട ബലാത്സംഗമാണെന്ന് സംശയം തോന്നിയ ഡോക്ടറാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ജൂലൈ മുപ്പതിന് ആശുപത്രി രേഖകള്‍ക്കൊപ്പം പെണ്‍കുട്ടിയുടെ അച്ഛന് ബെഗുംപുറ പോലീസിന് പരാതി നല്കി.
പെണ്‍കുട്ടിയുടെ മൊഴി വിശദമായി പിന്നീട് എടുക്കുമെന്നും പെണ്‍കുട്ടിയുടെ നാലു സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. കൂട്ടബലാത്സംഗം നടന്നുവെന്നു പറയപ്പെടുന്ന മുംബൈയിലെ താമസസ്ഥലത്ത് പെണ്‍കുട്ടിയുടെ സഹോദരന് ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്നും പോലീസ് പറയുന്നുണ്ട്. ഇതേ സമയം സാരമായി പരിക്കുകള്‍ ഉള്ള പെണ്‍കുട്ടിയോട് ചികിത്സയില്‍ തുടരാനാണ് ഔറംഗാബാദിലെ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.