ന്യൂഡല്‍ഹി: ഇന്ത്യയുടെ പിവി സിന്ധു ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ എപ്പോഴും മിന്നുന്ന താരമാണ്. ഇപ്പോഴിതാ ചൈനയില്‍ നിന്ന് ഞെട്ടുന്നൊരു കരാര്‍ സ്വന്തമാക്കിയിരിക്കുകയാണ് പിവി സിന്ധു.
സിന്ധുവുമായി അമ്പത് കോടി രൂപയുടെ കരാറാണ് ചൈനീസ് സ്പോര്‍ട്സ് ഉത്പന്ന നിര്‍മ്മാതാക്കളായ ലീ നിങ് ഒപ്പിട്ടിരിക്കുന്നത്. ഈ കരാര്‍ നാലു വര്‍ഷത്തേയ്ക്കാണ്. ഒരു ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ഒപ്പിടുന്ന ഏറ്റവും വലിയ കരാറാണ്. ലോക ബാഡ്മിന്റണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്പോണ്‍സര്‍ഷിപ്പ് തുക കൂടിയാണിത്. കഴിഞ്ഞ മാസം ലീ നിങ് 35 കോടി രൂപയുടെ കരാറാണ് ബാഡ്മിന്റണ്‍ താരം കെ ശ്രീകാന്തുമായി ഉണ്ടാക്കിയത്.
40 കോടിയും ബാക്കിയുള്ള പത്ത് കോടി ഉപകരണങ്ങള്‍ക്കുമാണ് ലീ നിങ്ങുമായുള്ള കരാര്‍ അനുസരിച്ച് സിന്ധുവിന് സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ ലഭിക്കുക. പ്രമുഖ സ്പോര്‍ട്സ് ഉത്പന്ന നിര്‍മ്മാതാക്കളായ പ്യൂമ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിയുമായി നൂറ് കോടി രൂപയുടെ കരാറാണ് ഉണ്ടാക്കിയിരിക്കുന്നത്.