ബജാജിന്റെ പള്‍സര്‍ 150 സിസി ബൈക്ക് ശ്രേണിയില്‍ ഏറ്റവും ശ്രദ്ധനേടിയെടുത്ത മോഡലാണ്. വിവിധ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ചിട്ടുള്ള പള്‍സറിന്റെ ലിമിറ്റഡ് എഡീഷന് മോഡലും ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ലിമിറ്റഡ് എഡീഷന് എത്തിയിരിക്കുന്നത് ബ്ലാക്ക് ആന്‍ഡ് റെഡ് ഫിനീഷിങ്ങിലാണ്.
വണ്ടിയുടെ രൂപത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍, ഹെഡ്ലൈറ്റിന് മുകള്‍ഭാഗത്തായി ചുവപ്പ് നിറത്തിലുള്ള ലൈന്‍ നല്കിയിരിക്കുന്നു. ഒപ്പം പള്‍സര്‍ ബാഡ്ജിങ്ങ് ചുവപ്പ് നിറത്തിലും ടാങ്കില്‍ നല്‍കിയിട്ടുള്ള ഗാര്‍ഡ് റെഡ് ആന്‍ഡ് ബ്ലാക്ക് ഫിനീഷിലാണ്. പിന്നിലെ ഹാന്‍ഡ് റെസ്റ്റിനും റെഡ് ഫിനീഷിങ് നല്‍കിയിട്ടുണ്ട്.
മുന്നിലും പിന്നിലുമുള്ള 17 ഇഞ്ച് ബ്ലാക്ക് ഫിനീഷിങ് അലോയി വീലില്‍ റെഡ് ഡിസൈന്‍ നല്കി അലങ്കരിച്ചിട്ടുണ്ട്. 150 ബാഡ്ജിങ് റെഡ് ഫിനീഷിങ്ങിലാണ്. ചുവപ്പ് നിറത്തിന്റെ സാന്നിധ്യം ഇന്‍ട്രുമെന്റ് ക്ലെസ്റ്ററിലും ബൈക്കിന്റെ വശങ്ങളില് വിവിധയിടങ്ങളിലും ഉണ്ട്.
ലിമിറ്റഡ് എഡീഷന് പള്‍സറില്‍ മെക്കാനിക്കലായ മാറ്റങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല. 15 ബിഎച്ച്പി പവറും 12 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 149 സിസി എന്‍ജിനാണ് ഇതിലുള്ളത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്സും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ലിമിറ്റഡ് എഡീഷനിലേക്ക് മാറുമ്പോഴും വിലയില്‍ മാറ്റമുണ്ടായിട്ടില്ല. പള്‍സര്‍ 150 ക്ലാസിക്കിന്റെ വില 65,446 രൂപയാണ്.